Top News

ഹിജാബ്: കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥി സുപ്രീം കോടതിയിൽ ഹരജി നൽകി

ബെഗംളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹരജി. നിബ നാസ് എന്ന വിദ്യാര്‍ഥിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തേ, ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച അഞ്ച് വിദ്യാര്‍ഥികളില്‍ പെട്ടയാളാല്ല നിബ നാസ്.[www.malabarflash.com]

ഹിജാബ് അഭിവാജ്യഘടകകമല്ലെന്നും കര്‍ണാടക ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി, ജസ്റ്റീസ് കൃഷ്ണ എസ് ദീക്ഷി എന്നിവരടങ്ങിയ പൂർണ ബെഞ്ചാണ് വിധി പറഞ്ഞത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.

11 ദിവസമാണ് ഹരജിയില്‍ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് ഹരജിക്കാര്‍ക്ക് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി.

Post a Comment

Previous Post Next Post