Top News

പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം

പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ നീളിക്കാട് യൂണിറ്റ് പ്രസിഡന്‍റ് അനുവിനാണ് വെട്ടേറ്റത്. വൈകിട്ട് അ‍ഞ്ചുമണിയോടെയായിരുന്നു സംഭവം.[www.malabarflash.com]

ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നെന്ന് അനു പറഞ്ഞു. ചെവിയിലും കൈയ്യിലുമാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. അനുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു. സമാധാനന്തരീക്ഷം തകർക്കാനുള്ള ആര്‍എസ്എസിൻ്റെ ബോധപൂർവ്വമുള്ള ശ്രമമാണെന്നും സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു.

Post a Comment

Previous Post Next Post