Top News

മുക്കുന്നോത്ത് കാവ് പ്രവാസി സംഗമം മാർച്ച് 27 ന്

ഷാർജ: ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര മൂന്നാമത് ക്ഷേത്ര പ്രവാസി സംഗമം 2022 മാർച്ച് 27 ന് ഷാർജയിൽ വെച്ച് നടത്തപ്പെടുന്നു. ക്ഷേത്ര പരിസങ്ങളിലെ മുഴുവൻ പ്രവാസി അംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന പരിപാടി ഉച്ചക്ക് ഒരു മണിക്ക് ഷാർജ റോളയിലെ റുവിഹോട്ടൽ അപാർട്ട്ൻ്റിൽ വെച്ച് നടത്തപ്പെടും.[www.malabarflash.com]

മൂന്നാമത് നടക്കുന്ന വാർഷിക ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി പുരുഷുമാജിക് സ്വാഗതവും, കമ്മിറ്റി പ്രസിഡണ്ട് ഏ.വി.കുമാരൻ അദ്ധ്യക്ഷതവഹിക്കും. പ്രവാസി സംഗമത്തിൻ്റെ ഭാഗമായി സമ്മാന കൂപ്പൺ വിജയികളെ പ്രഖ്യാപിക്കുന്നതായിരിക്കും. വിജയികൾക്കുള്ള സമ്മാനം വിതരണം ഏപ്രിൽ 25ന് ക്ഷേത്ര ഉത്സവകൊടിയേറ്റ ദിവസം ക്ഷേത്രത്തിൽ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും.

Post a Comment

Previous Post Next Post