NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ 1.95 കിലോ എം.ഡി.എം.എ, ബ്രൗൺഷുഗർ, ഒ.പി.എം എന്നിവയുമായി ദമ്പതികൾ അറസ്റ്റിൽ

കണ്ണൂർ: ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയിൽ ദമ്പതികൾ അറസ്റ്റിൽ. മുഴപ്പിലങ്ങാട് തോട്ടൻറവിട ഹൗസിൽ അഫ്സൽ (33), ഭാര്യ ബൾകീസ് ചരിയ (31) എന്നിവരെയാണ് കണ്ണൂർ നഗരത്തിലെ തെക്കിബസാറിൽ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്.[www.malabarflash.com]

പ്രതികളിൽനിന്ന് 1.95കിലോ എം.ഡി.എം.എ, 67ഗ്രാം ബ്രൗൺഷുഗർ, ഏഴര ഗ്രാം ഒ.പി.എം എന്നിവ പിടിച്ചെടുത്തു. വിപണിയിൽ രണ്ട് കോടി മുതൽ ആറു കോടി രുപ വരെ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്.

ബംഗളൂരുവിൽനിന്ന് ബസ്​ വഴി കൊറിയർ സർവീസിലുടെ പാർസലായി മയക്കുമരുന്നുകൾ നഗരത്തിൽ എത്തിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു ദമ്പതികൾ. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇരുവരെയും ഏതാനും നാളുകളുമായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെക്കിബസാറിലെ ഒരു കൊറിയർ സർവീസിൽനിന്നും പാർസലായി എത്തിയ മയക്കുമരുന്ന് കൈപറ്റി മടങ്ങുന്നതനിനിടയൊണ് ഇൻസ്പെക്ടർ പോലീസ് ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാരും വിൽപ്പന നടത്തുന്നവരും പരസ്പരം കാണാതെയുള്ള വിപണനമാണ് ഇവർ നടത്തുന്നതെന്നും പോലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ്​ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ റോഡിൽ എം.ഡി.എം.എ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് ഇരുവരും ചേർന്നാണെന്ന് ചോദ്യം ചെയ്യലിൽ ദമ്പതികൾ സമ്മതിച്ചു.

കൂടുതൽ അന്വേഷണത്തിനായി പ്രതികളെ നർക്കോട്ടിക്​ ഡിപ്പാർട്ട്മെൻറിന് കൈമാറും. ഇവരുടെ കുടുംബംഗങ്ങൾക്കും ലഹരിക്കടത്തിൽ പങ്കുള്ളതായി സംശയുമണ്ടെന്നും ഇത് അന്വേഷിച്ച് വരികയാണെന്നും സിറ്റി പോലീസ് കമീഷർ ആർ. ഇളങ്കോ പറഞ്ഞു.

Post a Comment

0 Comments