NEWS UPDATE

6/recent/ticker-posts

ഹരിദാസിനെ ഒറ്റിയത് കൂടെ ജോലി ചെയ്യുന്ന ആര്‍എസ്എസുകാരന്‍; ബിജെപി നേതാവിന്റെ 'ബുദ്ധി' പൊളിച്ച് പോലീസ്

തലശ്ശേരി: സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസ് കൊലക്കേസില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളെ അന്വേഷണസംഘം പിടികൂടിയത് വ്യക്തമായ തെളിവുകളോടെ. വാട്‌സ്ആപ്പ് കോളിലൂടെ അക്രമിസംഘവുമായി ബന്ധപ്പെട്ടാല്‍ പിടികൂടാന്‍ സാധിക്കില്ലെന്ന ബിജെപി നേതാവിന്റെ 'ബുദ്ധി'യും സൈബര്‍ പോലീസ് പൊളിച്ചു.[www.malabarflash.com]


ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ ലിജേഷാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് അറിയിച്ചു. വാട്‌സ്ആപ്പ് കോളിലൂടെ കൊലയാളി സംഘവുമായി ബന്ധപ്പെട്ടതും ലിജേഷാണ്. സംഭവദിവസം പുലര്‍ച്ചെ ഒരു മണിയോടെ ബന്ധുവായ മണിയെയാണ് ലിജേഷ് ആദ്യം വിളിച്ചത്. എന്നാല്‍ ഇത് മാറി പോയ കോളായിരുന്നു. ഗോപാലപ്പേട്ട സ്വദേശിയായ മത്സ്യത്തൊഴിലാളി സുനേഷ് എന്ന മണിയെ വിളിക്കേണ്ടതാണ് ബന്ധുവായ മണിയിലേക്ക് മാറിപ്പോയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ലിജേഷ് കോള്‍ കട്ട് ചെയ്തു.

തുടര്‍ന്ന് 1.10ന് സുനേഷ് ലിജേഷിനെ വിളിച്ച് ഹരിദാസന്‍ പുറപ്പെട്ട വിവരം അറിയിച്ചു. ഇക്കാര്യം ലിജേഷ് ഉടന്‍ തന്നെ കൊലയാളി സംഘത്തിന് കൈമാറികയും ചെയ്തു. പിന്നാലെ ഇയാളും സ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു.

ഹരിദാസിനൊപ്പം കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ആര്‍എസ്എസുകാരനാണ് അദ്ദേഹം വീട്ടിലേക്ക് പുറപ്പെട്ടെന്ന വിവരം കൈമാറിയ സുനേഷ്. ഒരേ ബോട്ടിലാണ് ഇരുവരും മത്സ്യബന്ധനത്തിനായി പോയിരുന്നത്.

ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്‍, സുനേഷ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍.

Post a Comment

0 Comments