Top News

വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

മലപ്പുറം: നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് നിന്ന് കാണാതായ നവവധു വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. 26 വയസായിരുന്നു. വള്ളിക്കുന്നിന് സമീപം കടലുണ്ടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കക്കോടി സ്വദേശി ശാശ്വതനായിരുന്നു വരൻ. ആദ്യ വിരുന്നിനാണ് ശനിയാഴ്ച ആര്യയും ഭർത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്. അന്ന് വൈകീട്ട് വീട്ടിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പുറത്ത് പോയതാണ് ആര്യ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്തിയില്ല.

പുഴക്ക് സമീപം റോഡരിൽ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാർ കണ്ടെുതാടെ പുഴയിൽ തിരച്ചിൽ നടത്തി. രാത്രി ഏറെ വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച കടലുണ്ടിപ്പുഴയിൽ കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റീനയാണ് മാതാവ്. സഹോദരങ്ങൾ: ഭവ്യ, ആദിത്യ. സംഭവത്തിൽ ദുരൂഹയതയുള്ളതായും അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.ക്ര വാഹനം കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post