Top News

മൃഗശാല ജീവനക്കാരനെ ആക്രമിച്ചുകൊന്നു; ഇണയുമായി സിംഹം രക്ഷപെട്ടു

ടെഹ്റാന്‍: ഇറാനില്‍ മൃഗശാലയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ സൂക്ഷിപ്പുകാരന്‍ മരിച്ചു. സൂക്ഷിപ്പുകാരനെ കടിച്ചുകൊന്ന സിംഹം ഇണയുമായി മൃഗശാലയില്‍ നിന്ന് രക്ഷപെട്ടു.[www.malabarflash.com]


ടെഹ്റാനില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള മാര്‍ക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം. പ്രാദേശിക മാധ്യമങ്ങളാണ് തിങ്കളാഴ്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

വര്‍ഷങ്ങളായി മൃഗശാലയിലുണ്ടായിരുന്ന സിംഹമാണ് ആക്രമിച്ചത്‌. എങ്ങനെയോ കൂടിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങുകയും സിംഹങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുവന്ന 40 വയസ്സുള്ള മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഒരു ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ മൃഗശാലയുടെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തതായി പ്രവിശ്യാ ഗവര്‍ണര്‍ അമീര്‍ ഹാദിയെ ഉദ്ധരിച്ച് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് സിംഹങ്ങളെയും ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങള്‍ വിജയിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.

Post a Comment

Previous Post Next Post