Top News

നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറുന്നതിനിടെ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ തൃശൂര്‍ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്.[www.malabarflash.com]

25 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയില്‍ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം അവധിക്കായി രാത്രി കൊച്ചിയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനത്തില്‍ ബോര്‍ഡിംഗ് പൂര്‍ത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കാലെടുത്തു വെക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. 

എയര്‍പോര്‍ട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സിപിആര്‍ നല്‍കിയതിന് ശേഷം ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. 

ഭാര്യ: സതി. ഒരു മകനും മകളുമുണ്ട്. ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post