Top News

ദുബൈയില്‍ റോഡിലൂടെ നഗ്നനായി നടന്ന യുവാവിനെ അറസ്റ്റ് ചെയ്‍തു

ദുബൈ: ദുബൈ നഗരത്തിലൂടെ നഗ്നനായി നടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ജെ.ബി.ആര്‍ ഏരിയയിലൂടെ  ഒരാള്‍ വിവസ്‍ത്രനായി നടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും  പ്രചരിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്‍തതായി ദുബൈ മീഡിയ ഓഫീസ്   പിന്നീട് അറിയിക്കുകയായിരുന്നു.[www.malabarflash.com]


ഒരു അറബ് പൗരനാണ് പോലീസിന്റെ പിടിയിലായത്. റോഡിലൂടെ നഗ്നനായി നടന്ന ഇയാള്‍ ഒരു ഡെലിവറി ഡ്രൈവറെയും സെക്യൂരിറ്റി ഗാര്‍ഡിനെയും ആക്രമിക്കുകയും ചെയ്‍തു. പിടിയിലായ യുവാവിന് ഗുരുതരമായ മാനസിക രോഗമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

സാധാരണ ഗതിയില്‍ പൊതുസ്ഥലങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് യുഎഇയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. യുഎഇ ശിക്ഷാ നിയമത്തിലെ 358-ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്തെ നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെ പൊതു മാന്യതയ്‍ക്ക് നിരക്കാത്ത മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആറ് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കാം.

Post a Comment

Previous Post Next Post