NEWS UPDATE

6/recent/ticker-posts

ചെമ്പിരിക്ക ഖാസിയുടെ കൊല; ജന്മനാട്ടില്‍ പുതിയ സമര മുഖം

കാസര്‍കോട്: ചെമ്പരിക്ക -മംഗളൂരു ഖാസി സി എം അബ്ദുല്‍ മൗലവിയുടെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും നാട്ടുകാരും പുതുവര്‍ഷത്തില്‍ പുതിയ സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഖാസിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പിരിക്ക കടുക്ക കല്ലിന് സമീപത്താണ് പുതിയ സമര വേദി.[www.malabarflash.com]

ശനിയാഴ്ച വൈകുന്നേരം ഖാസിയുടെ കുടുംബവും സമര സമിതിയും നാട്ടുകാരും അണി പ്ലേക്കാര്‍ഡുകളുമായി അണിനിരന്ന്് പ്രക്ഷോപത്തിന്റെ പുതുപ്പിറവി പ്രഖ്യാപിച്ചു.

ഖാസിയുടെ ധാരുണ വധം നടന്നതിന്റെ ഓര്‍മ്മ ദിനമായ ഫെബ്രുവരി 15 ന് പ്രക്ഷോപ പരിപാടികള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചു.

ചെമ്പിരിക്ക കേന്ദ്രീകരിച്ച് സമരപരിപാടികളുടെ പുതിയ ഘട്ടം ആരംഭിക്കാനുള്ള ഖാസി കുടുംബത്തിന്റെയും നാട്ടുകാരുടെയും നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും അതിന് ആക്ഷന്‍ കമ്മിറ്റിയുടെ എല്ലാ വിധ പിന്തു ണയും സഹകരണവും ഉണ്ടാകമെന്നും ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് പറഞ്ഞു. 

ഖാസി കേസില്‍ നീതി പുലരുംവരെ സമരവുമായി മുന്നോട്ട് പോകാനാണ് ആക്ഷന്‍ കമ്മിറ്റിയുടെയും തീരുമാനം.

Post a Comment

0 Comments