ധാക്ക: ദിവസങ്ങൾക്ക് മുമ്പ് കാണാതായ ബംഗ്ലാദേശി നടിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ. 45 കാരിയായ റൈമ ഇസ്‍ലാം ഷിമുവിന്റെ മൃതദേഹമാണ് ധാക്കക്ക് സമീപം കേരാനിഗഞ്ചിലെ ഹസ്രത്പുർ ബ്രിഡ്ജിന് സമീപത്തുനിന്ന് കണ്ടെടുത്ത്.[www.malabarflash.com]
കൊലപാതകത്തിൽ ഭർത്താവ് ഷെഖാവത്ത് അലി നോബലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് നോബൽ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. റൈമയുടെ കൊലപാതകത്തിന് പിന്നൽ കുടുംബ കലഹമാണെന്ന് പോലീസ് തുടക്കത്തിൽതന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ഭർത്താവിന്റെ കുറ്റസമ്മതവും അറസ്റ്റും.
ദിവസങ്ങൾക്ക് മുമ്പാണ് നടിയെ കാണാതാകുന്നത്. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തിൽ മുറിവേറ്റതിൻറെ നിരവധി പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റൈമയെ മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽക്കെട്ടി പാലത്തിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment