വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലർച്ചയുമാണ് സംഭവം.
ഷാർജയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി മുഹമ്മദ് അജാസ് ശരീരത്തിലൊളിപ്പിച്ച 1191 ഗ്രാം, ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സഫ്വാൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച 958 ഗ്രാം, ഷാർജയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഹുസൈൻ മേനാട്ടിൽ ശരീരത്തിലൊളിപ്പിച്ച 1080 ഗ്രാം, ഇതേ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ശിഹാബുദ്ദീൻ ശരീരത്തിലൊളിപ്പിച്ച 890 ഗ്രാം മിശ്രിതം, ദുബൈയിൽനിന്നുള്ള എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി യഹ്യയിൽനിന്ന് 164 ഗ്രാം സ്വർണം എന്നിവയാണ് പിടികൂടിയത്.

ഡെപ്യൂട്ടി കമീഷണർമാരായ ടി.എ. കിരൺ, ആനന്ദ് കുമാർ, സൂപ്രണ്ടുമാരായ ടി.എൻ. വിജയ, പ്രമോദ് കുമാർ, സവിത, ഇൻസ്പെക്ടർമാരായ സന്ദീപ് നൈൻ, കെ. രാജീവ്, അരവിന്ദ് ഗൂലിയ, ദിനേശ് മൃഡ, ടി. മിനിമോൾ, ഹെഡ് ഹവിൽദാർമാരായ കെ.ടി. സനിത് കുമാർ, രാഹുൽ ടി. രാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം സ്വദേശി ഷുഹൈബിൽനിന്നാണ് പ്രീവന്റിവ് കസ്റ്റംസ് 40 ലക്ഷം രൂപ വിലയുള്ള 871.6 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്. മിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. അസി. കമീഷണർ എം. പ്രകാശ്, സൂപ്രണ്ടുമാരായ മുഹമ്മദ് ഫൈസൽ, എം. പ്രതീഷ്, ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരാണ് സ്വർണം പിടികൂടിയത്.
0 Comments