തിക്കോടി: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍(31) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം.[www.malabarflash.com]
നന്ദകുമാറിന്റെ ആക്രമണത്തില്‍ തിക്കോടി കാട്ടുവയല്‍ കൃഷ്ണപ്രിയ (23) കൊല്ലപ്പെട്ടിരുന്നു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. വെള്ളിയാഴ്ച്ച രാവിലെ 10 ന് പഞ്ചായത്തിന് മുന്നില്‍വെച്ചാണ് സംഭവം.

ഓഫിസിലേക്ക് പ്രവേശിക്കും മുന്‍പ് യുവതിയെ തടഞ്ഞുനിര്‍ത്തി കത്രിക കൊണ്ട് കുത്തിയ ശേഷം പെട്രോള്‍ ഇരുവരുടേയും ദേഹത്തൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ യുവതി മരിച്ചു.
Post a Comment