ജിദ്ദ: പള്ളിക്കുള്ളിലേക്ക് ട്രക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ജിദ്ദയുടെ തെക്ക് കിഴക്ക് അൽ മുൻതസഹാത്തിലെ അൽ അമാർ പള്ളിയിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. പള്ളിയിൽ നമസ്കരിച്ചു കൊണ്ടിരുന്ന അഞ്ച് പേർക്കാണ് പരിക്കേറ്റത്.[www.malabarflash.com]
റോഡ് ഭാഗത്തെ പള്ളിയുടെ ചുവർ ഭാഗികമായി തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ട്രാഫിക് വകുപ്പ് ട്വിറ്ററിൽ അറിയിച്ചു. വിവരമറിഞ്ഞു സിവിൽ ഡിഫൻസും ട്രാഫിക് പൊലീസും രക്ഷാപ്രവർത്തനത്തിനു സ്ഥലത്തെത്തിയിരുന്നു.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെയും പള്ളിയിലുണ്ടായിരുന്ന ആരോഗ്യ സ്ഥിതി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് അന്വേഷിച്ചു.
പള്ളി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പഠിക്കാനും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അടിയന്തിര കമ്മിറ്റി രൂപവത്കരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം മന്ത്രി നൽകി.

Post a Comment