NEWS UPDATE

6/recent/ticker-posts

തിരുവനന്തപുരത്ത്​ പോസിറ്റീവ്​; നെടുമ്പാശേരിയിൽ നെഗറ്റീവ്; വിമാനത്താവളങ്ങളിലെ കോവിഡ്​ ഫലം മാറി മറിഞ്ഞത്​ വിവരിച്ച്​ അഷ്​റഫ്​ താമരശേരി

ദുബൈ: നാട്ടിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന റാപിഡ്​ കോവിഡ്​ പരിശോധന ഫലത്തെ കുറിച്ച്​ പരാതികൾ വ്യാപകമായിരുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട്​ വിമാനത്താവളങ്ങളിൽനിന്ന്​ രണ്ട്​ തരം ഫലം ലഭിച്ചതിനെ കുറിച്ച്​ വിവരിക്കുകയാണ്​ സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശേരി.[www.malabarflash.com]


തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ്​ പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന്​ നെടുമ്പാശേരിയിലെത്തിയ അദ്ദേഹം ഇവിടെ നടത്തിയ പരിശോധനയിൽ നെഗറ്റീവായി. തിരുവനന്തപുരത്തെ സ്വകാര്യ ചടങ്ങിന്​ ശേഷം​​ പുലർച്ചെ 2.55നുള്ള ഷാർജ വിമാനത്തിലാണ്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നത്​. നാല്​ മണിക്കൂർ മുമ്പ്​ വിമാനത്താവളത്തിലെത്തി 2490 രൂപ അടച്ച്​ റാപിഡ്​ ടെസ്​റ്റ്​ ചെയ്​തപ്പോൾ ഫലം പോസിറ്റീവ്​. ഇതോടെ യാത്ര ചെയ്യാൻ കഴിയില്ല എന്ന നിലപാടിലായി അധികൃതർ.

24 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായിരുന്നതിനാൽ ഒരിക്കൽ കൂടി പരിശോധിക്കണമെന്ന്​ അഭ്യർഥിച്ചു. അവർ വിസമ്മതിച്ചില്ലെന്ന്​ മാത്രമല്ല, പുറത്തേക്കുള്ള വഴിയും കാണിച്ചു കൊടുത്തു. അ​പ്പോൾ സമയം രാത്രി 11 മണിയായിരുന്നു. യു.എ.ഇയിൽ എത്തിയാൽ ഉടൻ രണ്ട്​ മൃതദേഹങ്ങൾ നാട്ടിലേക്ക്​ അയക്കാനുള്ളതിനാൽ മറുവഴി ആലോചിച്ചു. അങ്ങിനെയാണ്​ നെടുമ്പാശേരി വഴിയുള്ള യാത്ര ആലോചിച്ചത്​. തിരുവനന്തപുരത്ത് നിന്ന്​ ടാക്സിയിൽ നെടുമ്പാശ്ശേരി എത്തി. രാവിലെ 10.10ന് കൊച്ചിയിൽ നിന്ന്​ ഷാർജയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ടിക്കറ്റ്​.

പുലർച്ചെ 4.45ന്​ നെടുമ്പാശ്ശേരിയിൽ എത്തി 2490 രൂപ അടച്ച് റാപിഡ്​ പി.സി.ആർ പരിശോധന നടത്തി. അരമണിക്കൂർ കഴിഞ്ഞ് ഫലം വന്നപ്പോൾ നെഗറ്റീവ്. ഏഴ്​ മണിക്കൂർ കൊണ്ട് കോവിഡ് നെഗറ്റീവായത്​ എന്ത്​ മാജിക്കാണെന്ന്​ അഷ്​റഫ്​ താമരശേരി ചോദിക്കുന്നു. നിരവധി പേരാണ്​ വിമാനത്താവളത്തിലെ റാപിഡ്​ ടെസ്​റ്റ്​ പോസീറ്റീവായതിനെ തുടർന്ന്​ മടങ്ങുന്നത്​. 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവാകുന്നവർ മാത്രമാണ്​ എയർപോർട്ടിലെത്തുന്നത്​.

എന്നാൽ, ഇവിടെ നെഗറ്റീവാകുന്നത്​ മൂലം ടിക്കറ്റി​ന്‍റെ പണവും ടെസ്​റ്റ്​ ചെയ്​ത പണവും ഉൾപെടെ നഷ്​ടമാകുന്നു. റാപിഡ്​ പി.സി.ആർ നിരക്ക്​ കുറക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാരുകൾ അതിന്​ മുന്നിൽ കണ്ണടച്ച്​ നിൽക്കുകയാണ്​.

Post a Comment

0 Comments