NEWS UPDATE

6/recent/ticker-posts

കൊറിയർ ലിങ്ക്​ വഴി സൈബർ തട്ടിപ്പ്​; ഷാർജയിൽ മലയാളിക്ക്​ നഷ്ടമായത്​ അഞ്ചര ലക്ഷം

ദുബൈ: കൊറിയർ ലിങ്ക്​ വഴി നടത്തിയ സൈബർ തട്ടിപ്പിൽ മലയാളിക്ക്​ നഷ്ടമായത്​ 26,354 ദിർഹം (ഏകദേശം അഞ്ചര ലക്ഷം രൂപ). തിരുവനന്തപുരം പാറശാല സ്വദേശി സാദിഖ്​ നിയാസിന്‍റെ അക്കൗണ്ടിൽനിന്നാണ്​ വൻ തുക നഷ്ടമായത്​. കൊറിയർ സർവിസായ അരാമക്സിന്‍റേതെന്ന വ്യാജേന ലഭിച്ച ലിങ്ക്​ വഴിയാണ്​ തട്ടിപ്പ്​ അരങ്ങേറിയത്​.[www.malabarflash.com]


ഷാർജയിൽ സിവിൽ എൻജിനീയറായ സാദിഖ്​ ഓൺലൈൻ വെബ്​സൈറ്റ്​ വഴി മകൾക്ക്​ വസ്ത്രങ്ങൾ ഓർഡർ ചെയ്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ അരാമക്​സിന്‍റേതെന്ന വ്യാജേന എസ്​.എം.എസ്​ ലഭിച്ചത്​. താങ്കളുടെ കൊറിയർ ഡെലിവറിക്ക്​ തയാറാണെന്നും കൊറിയർ ചാർജായ 17.83 ദിർഹം താ​ഴെ കാണുന്ന ലിങ്ക്​ വഴി അടക്കണമെന്നുമായിരുന്നു അറിയിപ്പ്​. 

നേരത്തെ ഓൺലൈനിൽ വസ്ത്രം ബുക്ക്​ ചെയ്തിരുന്നതിനാൽ സംശയം തോന്നിയില്ല. ലിങ്കിൽ ക്ലിക്ക്​ ചെയ്തതോടെ ലഭിച്ച പേമന്‍റ്​ ഗേറ്റ്​വേ വഴി അബൂദബി കേന്ദ്രീകരിച്ചുള്ള ബാങ്കിന്‍റെ മാസ്​റ്റർ കാർഡ്​​ ഉപയോഗിച്ച്​ പണം അടക്കാൻ ശ്രമിച്ചു.

ഫോണിൽ എസ്​.എം.എസ്​ ആയി ലഭിച്ച ഒ.ടി.പി നൽകിയതോടെ അക്കൗണ്ടിൽ നിന്ന്​ 26,354 ദിർഹം നഷ്ടപ്പെടുകയായിരുന്നു. ഓൺലൈനിൽ സാധനങ്ങൾ ബുക്ക്​ ചെയ്തതടക്കം പിന്തുടർന്നാണ്​ തട്ടിപ്പുകാർ പദ്ധതിയൊരുക്കിയതെന്ന്​ വ്യക്​തം.പോലീസിലും ബാങ്കിലും പരാതി നൽകി തുടർ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്​ സാദിഖ്​.

പ്രവാസികളടക്കം നിരവധി പേരാണ്​ ഇത്തരം തട്ടിപ്പിന്​ ദിവസവും ഇരയാകുന്നത്​. ബ്രാൻഡ്​ ഉൽപന്നങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്തും തട്ടിപ്പ്​ അരങ്ങേറുന്നുണ്ട്​. ഭക്ഷണ ഉൽപന്നങ്ങൾക്ക്​ ഓഫറുകൾ നൽകുന്നുവെന്ന വ്യാജേന ഫേസ്​ബുക്ക്​ പേജുകളിലും മറ്റുമാണ്​ ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നത്​. ലിങ്കിൽ ക്ലിക്ക്​ ചെയ്ത്​ പണം അടക്കുന്നതോടെ വൻ തുക അക്കൗണ്ടിൽനിന്ന്​ നഷ്ടമാകും. കുറ്റവാളികളുടെ സർവർ പരിശോധിക്കുമ്പോൾ ഏതെങ്കിലും വിദേശ രാജ്യത്തായിരിക്കും.

Post a Comment

0 Comments