ഉദുമ: കേബിള്‍ ടിവി ഓപ്പറേറ്റഴ്സ് അസോസിയേഷന്‍ (സിഒഎ) കാസര്‍കോട് ജില്ലാ കമ്മിറ്റി ഇനി മുതല്‍ സ്വന്തം ഓഫീസില്‍ പ്രവര്‍ത്തിക്കും. ഓഫീസിന്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വ്വഹിച്ചു. സിഒഎ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി നായര്‍ അദ്ധ്യക്ഷനായി.[www.malabarflash.com]
സംസ്ഥാന സെക്രട്ടറി കെ.സജീവ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.സി.സി.എല്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍, കെ.സി.ബി.എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സിഒഎ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കെ പാക്കം, സിസിഎന്‍ മാനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
സിഒഎ ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ സ്വാഗതവും ട്രഷറര്‍ കെ.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

Post a Comment