Top News

അബ്ദുറഹ്മാന്‍ ഔഫിന്റെ കുടുംബത്തിന് ദാറുല്‍ ഖൈര്‍ സമര്‍പണം; സയ്യിദ് ഖലീല്‍ അല്‍ ബുഖാരി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: കൊല ചെയ്യപ്പെട്ട സുന്നി പ്രവര്‍ത്തകനായ പഴയകടപ്പുറം അബ്ദുറഹ്മാന്‍ ഔഫിന്റെ കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ താക്കോല്‍ ദാനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.[www.malabarflash.com]

കാടാച്ചിറ അബ്ദുറഹ് മാന്‍ മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സുലൈമാന്‍ കരിവള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി, സി.എല്‍ ഹമീദ്, വി.സി അബ്ദുല്ല സഅദി പ്രസംഗിച്ചു. അബ്ദുസത്താര്‍ പഴയ കടപ്പുറം സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post