Top News

അധ്യാപകൻ പോക്സോ കേസിൽ മൂന്നാം തവണയും അറസ്റ്റിലായി

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി. അഷ്റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാവുന്നത്.[www.malabarflash.com] 

നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. 

ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും അറസ്റ്റ് ചെയ്യപ്പെട്ടത്. 2012ലാണ് പരപ്പനങ്ങാടി പോലീസ് അഷറഫിനെതിരെ കേസെടുത്തത്.

ഏഴു വര്‍ഷത്തിന് ശേഷം രക്ഷിതാക്കളുടെ പരാതിയില്‍ കരിപ്പൂരിലും ഇയാൾക്കെതിരെ കേസെടുത്തു. ഈ രണ്ട് കേസുകളിലും പ്രതിയായിരിക്കെയാണ് അഷറഫ് താനൂരിലും സമാന കേസില്‍ ഉള്‍പെട്ടിട്ടുള്ളത്.

Post a Comment

Previous Post Next Post