NEWS UPDATE

6/recent/ticker-posts

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ


ഉദുമ: ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദേളിയിലെ ഡി.എ. സമീർ (39) നെയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി. എ. സതീഷ്‌കുമാർ, ബേക്കൽ സിഐ.യു.പി. വിപിൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

കേസിലെ ഒന്നാം പ്രതി മേൽപറമ്പ് അരമങ്ങാനം കൂവത്തൊട്ടി സുനൈബ് വില്ലയിലെ കെ.എ. മുഹമ്മദ്‌ സുഹൈറിനു സ്വർണം പൂശിയ ആഭരണങ്ങൾ നൽകിയത് സമീറാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ്‌ അറസ്റ്റ്. ഇതോടെ ഈ കേസ്സിൽ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി. 

2020 ഒക്ടോബർ മുതൽ 2021 ജൂൺ 31 വരെയുള്ള 9 മാസത്തിനിടെ കേസിലെ പ്രതികളായ 13 പേർ പല ഘട്ടങ്ങളിലായി മുക്കു പണ്ടം പണയപ്പെടുത്തി 27136000 തട്ടിയെടുത്തതിനാണ് കേസ്.

Post a Comment

0 Comments