Top News

കശ്മീരിൽ വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും

കൊല്ലം:
 ജമ്മു കശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് മരിച്ചത്. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ.[www.malabarflash.com]

സുരാൻകോട്ട് മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സൈന്യം തെരച്ചിലിനിറങ്ങിയത്. തീവ്രവാദികളുള്ള മേഖല സൈന്യം വളയുകയും ചെയ്തു.

ഇതിനിടെ തീവ്രവാദികളുടെ ഭാഗത്തുനിന്നും കനത്ത വെടിവെപ്പുണ്ടാകുകയായിരുന്നു. നാല് ജവാന്മാർക്കും ഒരു സൈനിക ഓഫിസർക്കുമാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ഉടൻ അടുത്തുള്ള മെഡിക്കൽ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തീവ്രവാദികളെ വളഞ്ഞിരിക്കുകയാണെന്നും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

Post a Comment

Previous Post Next Post