കൊളവയലിലെ പരേതനായ ചേരി അബൂബകാറിന്റെ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിെൻറ ഭാര്യ ഫാത്തിമയുടെ (72) കൈയിലെ വളയാണ് ഊരിയെടുത്തത്. ഫാത്തിമയും പ്ലസ് വൺ വിദ്യാര്‍ഥിനിയായ പേരമകള്‍ ലിംസയും ഒരേ മുറിയിലാണ് ഉറങ്ങിയത്. വീടിന്റെ രണ്ടാം നിലയിലെ വാതില്‍ വഴി അകത്തുകടന്ന അക്രമി ഒരു കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നു. മറുകൈയില്‍ എണ്ണയും തേച്ചിരുന്നു.
അടുക്കളയിലെത്തി മുളകുപൊടിയെടുത്ത ശേഷമാണ് ഫാത്തിമയുടെ കിടപ്പുമുറിയില്‍ കയറിയത്. ഒരു കൈയിലെ വള ഊരിയെടുക്കുന്നതുവരെ ഇവര്‍ അറിഞ്ഞില്ല. രണ്ടാമത്തെ കൈയിലെ വള ഊരിയെടുക്കുന്നതിനിടയില്‍ ഫാത്തിമ ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചു. ഇതുകേട്ടുണര്‍ന്ന ലിംസയും ബഹളം വെച്ചു. ഇതോടെ അക്രമി ലിംസയുടെ കണ്ണില്‍ മുളകുപൊടി വിതറുകയും കഴുത്തുഞെരിക്കുകയും ചെയ്ത ശേഷം രക്ഷപ്പെട്ടു.
ബഹളം കേട്ട് എത്തിയ പരിസരവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്, ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
0 Comments