സുൽത്താൻ ബത്തേരി: കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. മീനങ്ങാടി പുഴങ്കുനി പുഴയിലെ മിൽമ ചില്ലിങ് പ്ലാൻറിന് സമീപത്തുനിന്നാണ് കൽപറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജുവിെൻറയും ധന്യയുടെയും മകൾ ശിവപാർവണയുടെ മൃതദേഹം ഞായറാഴ്ച രാവിലെ 11.45ഓടെ കണ്ടെത്തിയത്.[www.malabarflash.com]
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതാവുന്നത്.
മാതാവിന്റെ സഹോദരിയുടെ വീടായ മീനങ്ങാടി പുഴങ്കുനി ചേവായിൽ വ്യാഴാഴ്ച വിരുന്നിനെത്തിയതായിരുന്നു ശിവപാർവണയും കുടുംബവും. വീട്ടുകാരുടെ ശ്രദ്ധ തെറ്റിയ അവസരത്തിൽ കുട്ടിയെ കാണാതാവുകയായിരുന്നു.
മാതാവിന്റെ സഹോദരിയുടെ വീടായ മീനങ്ങാടി പുഴങ്കുനി ചേവായിൽ വ്യാഴാഴ്ച വിരുന്നിനെത്തിയതായിരുന്നു ശിവപാർവണയും കുടുംബവും. വീട്ടുകാരുടെ ശ്രദ്ധ തെറ്റിയ അവസരത്തിൽ കുട്ടിയെ കാണാതാവുകയായിരുന്നു.
പുഴയിൽ വീണതായി ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ കൽപറ്റയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ തുടങ്ങി. ശനിയാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും സൂചനകളൊന്നും കിട്ടിയില്ല. തുർക്കി ജീവൻ രക്ഷാസമിതിയും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു.
ഞായറാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് ഒന്നര കിലോമീറ്റർ മാറി കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായത്. ശിവപാർവണക്ക് രണ്ട് സഹോദരങ്ങളുണ്ട്.
Post a Comment