അത്തരത്തില്‍ വിവാഹ വേദിയിലേയ്ക്ക് കാറോടിച്ച് എത്തിയ ഒരു നവവധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആകൃതി സേതി എന്ന പെൺകുട്ടിയാണ് സ്വന്തം വിവാഹത്തിന് സ്വയം വാഹനമോടിച്ച് വേദിയില്‍ എത്തിയത്.
ആകൃതിയുടെ മേക്കപ്പ് ആർട്ടിസ്റ്റായ പരുൾ ഗാർഗ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയും പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ച് കാറിനുള്ളില്‍ ഇരിക്കുന്ന ആകൃതിയെ ആണ് വീഡിയോയില്‍ കാണുന്നത്.
പാട്ട് ആസ്വദിച്ച് സന്തോഷത്തോടെ വാഹനമോടിക്കുകയാണ് ആകൃതി. 'വേദിയിൽ എത്താൻ കാത്തിരിക്കാൻ ആവാതെ വന്ന വധു സ്വയം കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ' എന്ന ക്യാപ്ഷനോടെയാണ് പരുൾ വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കുകളും കമന്‍റുകളുമായി രംഗത്തെത്തിയത്.

0 Comments