NEWS UPDATE

6/recent/ticker-posts

പ്രാണൻ തിരിച്ചുപിടിക്കാനുള്ള പ്രയാണമാണിത്​; ജീവന്‍റെ വിലയുള്ള വസ്​തുക്കളാണിതിൽ

ഉദുമ ​: തൃ​ശൂ​രി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കെ.​എ​ൽ. 09 എ.​എ 6999 എ​യ്​​ഷ​ർ ലോ​റി​യി​ൽ മ​ണ​ലും ക​ല്ലു​മ​ല്ല, നി​റ​യെ പു​സ്​​ത​ക​ത്ത​ട്ടാ​ണ്. 160 എ​ണ്ണം വ​രും. തൃ​ശൂ​ർ അ​ഞ്ചേ​രി നി​രോ​ലി വീ​ട്ടി​ൽ പ്ര​തീ​ഷ്​ നി​ർ​മി​ച്ച ഈ ​പു​സ്​​ത​ക​ത്ത​ട്ടു​ക​ൾ​ക്ക്​ പ്രാ​ണ​ന്റെ വി​ല​യു​ണ്ട്. മ​റ്റാ​രു​ടെ​യു​മ​ല്ല, പ്ര​തീ​ഷിന്റെ ത​ന്നെ.[www.malabarflash.com]


ര​ണ്ടു​ത​വ​ണ വൃ​ക്ക മാ​റ്റി​വെ​ച്ചു. അ​ച്ഛന്റെ​യും അ​മ്മ​യു​ടെ​യും വൃ​ക്ക​ക​ളാ​ണ്​ അ​പ്പോ​ഴെ​ല്ലാം സ്വീ​ക​രി​ച്ച​ത്. അ​ത് ര​ണ്ടും വീ​ണ്ടും നി​ശ്ച​ല​മാ​യി. മൂ​ന്നാ​മ​തും മാ​റ്റി​വെ​ക്കു​ന്ന​തി​നു​ള്ള വൃ​ക്ക​ദാ​ന​ത്തി​നു അ​നു​ജ​ൻ ഒ​രു​ക്ക​മാ​ണ്. പ​ക്ഷേ, മാ​റ്റി​വെ​ക്കാ​നു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന്​ പ്ര​തീ​ഷ്, തന്റെ അ​നാ​രോ​ഗ്യം വ​ക​വെ​ക്കാ​തെ രാ​പ്പ​ക​ൽ അ​ധ്വാ​നി​ച്ച്​ പു​സ്​​ത​ക ത​ട്ടു​ക​ളൊ​രു​ക്കി നാ​ടാ​കെ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ്.

വൃ​ക്ക മാ​റ്റി​വെ​ക്കു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ​ക്കു​മാ​യി പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ്​ ക​ണ്ടെ​ത്തേ​ണ്ട​ത്. 2000 രൂ​പ​യാ​ണ്​ ഒ​രു ഷെ​ൽ​ഫിന്റെ വി​ല. ഒ​രു ഷെ​ൽ​ഫി​ൽ​നി​ന്നും ചെ​ല​വു​ക​ൾ തീ​ർ​ത്ത്​ പ്ര​തീ​ഷി​നു ല​ഭി​ക്കു​ന്ന​ത്​ 200 രൂ​പ. 5000 ഷെ​ൽ​ഫു​ക​ൾ വി​ൽ​ക്കുമ്പോ​ൾ 10 ല​ക്ഷ​മാ​കും. പ്ര​തീ​ഷിന്റെ പ്രാ​ണ​​ൻ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള 10 ല​ക്ഷ​ത്തി​നു​വേ​ണ്ടി​യാ​ണ്​ ഈ ​വ​ണ്ടി പ്ര​യാ​ണം ന​ട​ത്തു​ന്ന​ത്.

കാ​സ​ർ​കോ​​ട്ടേ​ക്ക്​ പു​സ്​​ത​ക​ത്ത​ട്ട്​ അ​യ​ച്ചാ​ണ്​ തു​ട​ക്കം. പു​സ്​​ത​ക ഷെ​ൽ​ഫ്​ ഉ​ദു​മ​യി​ൽ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ എം.​എ. റ​ഹ്​​മാ​ൻ ഏ​റ്റു​വാ​ങ്ങി ഉദ്‌ഘാടനം ചെയ്‌തു .

 ച​ട്ട​ഞ്ചാ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​ൽ ര​തീ​ഷ് ​പി​ലി​ക്കോ​ട്​​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി​യാ​ണ്​ പു​സ്​​ക​ത​ത്ത​ട്ട്​ എ​ത്തി​ച്ച​ത്. വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ എ​ല്ലാ​വ​രി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​തെ​ന്നും എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും ര​തീ​ഷ്​ പ​റ​ഞ്ഞു. 

21ാം വ​യ​സ്സി​ലാ​ണ്​ ഇ​രു​വൃ​ക്ക​ക​ളും ജീ​വി​ത​ത്തിന്റെ വ​ഴി​മു​ട​ക്കാ​നെ​ത്തി​യ​ത്. 2006ൽ ​അ​ച്ഛ​ൻ പ​ര​മേ​ശ്വ​ര​ശ‍െൻറ വൃ​ക്ക സ്വീ​ക​രി​ച്ചു. നാ​ലു​വ​ർ​ഷം പ്ര​ശ്​​ന​ങ്ങ​ളി​ല്ലാ​തെ ജീ​വി​ച്ചു. പി​ന്നാ​ലെ വൃ​ക്ക പ​ണി​മു​ട​ക്കി. 2013ൽ ​അ​മ്മ ശോ​ഭ​ന​യു​ടെ വൃ​ക്ക സ്വീ​ക​രി​ച്ചു. അ​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ഇ​പ്പോ​ൾ അ​നു​ജന്റെ വൃ​ക്ക സ്വീ​ക​രി​ച്ച്​ ശ​സ്​​ത്ര​ക്രി​യ​ക്കൊ​രു​ങ്ങു​ക​യാ​ണ്​.

സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു പ്ര​തീ​ഷ്. വൃ​ക്ക​രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ സ്വ​ർ​ണ​പ്പ​ണി നി​ർ​ത്തി പു​സ്​​ത​ക​ത്ത​ട്ട്​ നി​ർ​മാ​ണ​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി​യു​ണ്ടാ​ക്കാ​തെ സ്വ​ന്തം അ​ധ്വാ​നം​കൊ​ണ്ടു​ത​ന്നെ പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. 

ആ​രു​ക​ണ്ടാ​ലും ഒ​ന്ന്​ വാ​ങ്ങി​പ്പോ​കു​ന്ന ത​ര​ത്തി​ലു​ള്ള ത​ട്ടാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. സം​സ്​​ഥാ​ന​ത്തിന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ അ​വ​രു​ടെ വീ​ടി​ന​രി​ക​ത്തു​ത​ന്നെ​ ഇ​റ​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ചി​ല​ർ നി​ശ്ചി​ത തു​ക​യി​ലും കൂ​ടു​ത​ൽ ന​ൽ​കു​ന്ന​താ​യും സം​ഘാ​ട​ക​നാ​യ ര​തീ​ഷ്​ പി​ലി​ക്കോ​ട്​ പ​റ​ഞ്ഞു. പ്ര​തീ​ഷി​െൻറ ഫോ​ൺ: 9961607383.

Post a Comment

0 Comments