കാസർകോട്: കാസർകോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പണമിരട്ടിപ്പ് സംഘത്തിലെ ഒരു പ്രതിയെ കൂടി ഏരൂർ പോലീസ് കാസർകോട് നിന്നും അറസ്റ്റ് ചെയ്തു. കാസർകോട് പതുപ്പ് പുളിക്കൽ വീട്ടിൽ സോളിജോസഫ് (50) ആണ് അറസ്റ്റിലായത്.[www.malabarflash.com]
ഒരു മാസം മുമ്പ് ഈ സംഘത്തിൽപ്പെട്ട കുളത്തൂപ്പുഴ സ്വദേശിയായ സ്ത്രീ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായിരുന്നു. ഇതേ കേസിലെ മൂന്നാം പ്രതിയാണ് സോളി ജോസഫ്. ഇവരുൾപ്പെടുന്ന പണമിരട്ടിപ്പ് സംഘം നിരവധി പേരിൽ നിന്നായി രണ്ടര കോടിയോളം രൂപ തട്ടിപ്പു നടത്തിയെന്നാണ് കേസ്.
ഏരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്മേലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു

Post a Comment