Top News

ഏഴരക്കോടി രൂപ സമ്മാനം, ഭാഗ്യവാൻ 2 വയസ്സുകാരനായ ഇന്ത്യന്‍ ബാലന്‍

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ ഇന്ത്യൻ ബാലന്റെ പേരിൽ മാതാപിതാക്കളെടുത്ത ടിക്കറ്റിന് ഏഴര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. ഷാർജയിൽ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ–ധൻശ്രീ ബന്തൽ ദമ്പതികളുടെ മകൻ ക്ഷൺ യോഗേഷ് ഗോലെ (2 വയസ്സ്)യാണ് 371 സീരീസിലെ ടിക്കറ്റിലൂടെ കുട്ടി കോടിപതിയായത്.[www.malabarflash.com]

അവധി കഴിഞ്ഞ് സെപ്റ്റംബർ 25 ന് മുംബൈയിൽ നിന്ന് ദുബൈയിലേയ്ക്ക് വരുമ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വർഷമായി യുഎഇയിൽ താമസിക്കുന്ന യോഗേഷ് ഓൺലൈൻ ട്രേഡിങ്ങിലാണ് ജോലി ചെയ്യുന്നത്. ഇതാദ്യമായിട്ടാണ് മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ ഭാഗ്യപരീക്ഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷണിന്റെ പേരിൽ പണം നിക്ഷേപിച്ച് അവന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കൂടാതെ, കുറച്ച് പണം ദരിദ്രർക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചതായി ധൻശ്രീ പറഞ്ഞു.

1999 ൽ മില്ലെനിയം മില്യനയർ പ്രമോഷൻ ആരംഭിച്ചതിനുശേഷം 10 ലക്ഷം യുഎസ് ഡോളർ നേടിയ 184 -ാമത്തെ ഇന്ത്യക്കാരനാണ് ക്ഷൺ. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്.

ക്ഷണിനെ കൂടാതെ, നെയ്റോബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 52-കാരനായ കെനിയൻ സ്വദേശി അശ്വനി ഗാൻജുവും ഏഴരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സ്വന്തമാക്കി. ഈ മാസം ഒന്നിന് ദുബൈയിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എടുത്ത 2626 നമ്പർ ടിക്കറ്റാണ് 372 സീരിസ് നറുക്കെടുപ്പിൽ ഭാഗ്യം സമ്മാനിച്ചത്. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ ജോസ് ആന്റോ ആഡംബര ബൈക്കും നേടി.

Post a Comment

Previous Post Next Post