Top News

പാക് ചെയ്യും മുമ്പ് റസ്‌ക് നക്കിത്തുടക്കുന്നു, കാലിട്ടിളക്കുന്നു; ഞെട്ടിക്കുന്ന വീഡിയോ

ആരോഗ്യകരമായ ഒരു സ്‌നാക്ക് എന്ന നിലയില്‍ മിക്കവരും നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് റസ്‌ക്. എണ്ണമയമില്ലാത്തതും അധികം ചേരുവകളില്ലാത്തതുമാണെന്ന നിലയ്ക്ക് ഏത് പ്രായക്കാര്‍ക്കും ഏത് ആരോഗ്യവസ്ഥയിലുള്ളവര്‍ക്കും സുരക്ഷിതമായ ഭക്ഷണമായാണ് റസ്‌ക് കണക്കാക്കുന്നത്.[www.malabarflash.com]


എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ റസ്‌ക് നിര്‍മ്മാണശാലയില്‍ നിന്നുള്ളതാണെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ വലിയതോതില്‍ ഞെട്ടലുളവാക്കുന്നതാണ്. ഒട്ടും സുരക്ഷിതമല്ലാത്ത വിധം, വൃത്തിഹീനമായ സാഹചര്യത്തില്‍ റസ്‌ക് പാക്ക് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

സ്ഥാപനത്തിലെ തൊഴിലാളികളാണെന്ന് തോന്നിക്കുന്ന ചിലര്‍ റസ്‌ക് പാക്ക് ചെയ്യുന്നതിനിടെ ഇത് നിറച്ചുവച്ചിരിക്കുന്ന ട്രേയില്‍ കാലിട്ടിളക്കുന്നതും, അടുക്കായി ഇവ കയ്യില്‍ പിടിച്ച് നക്കിത്തുടക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വീഡിയോയുടെ ഉറവിടമോ ഇത് പകർത്തിയ സമയമോ ഒന്നും ഇപ്പോഴും വ്യക്തമായിട്ടില്ല. വ്യാജവീഡിയോ ആണെന്നതും സ്ഥിരീകരണമായിട്ടില്ല.

ഏതായാലും വ്യാപകമായ രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് യഥാര്‍ത്ഥ വീഡിയോ ആണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ നിര്‍മ്മാണവും പാക്കിംഗുമെല്ലാം വൃത്തിയായും സുരക്ഷിതമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ് ആവശ്യമായി ഉയരുന്നത്.

വീഡിയോ കാണാം...

Post a Comment

Previous Post Next Post