NEWS UPDATE

6/recent/ticker-posts

'ഉത്തർപ്രദേശിൽ ക്രിസ്​ത്യാനികളെ തുടർച്ചയായി ആക്രമിക്കുന്നു'; ആശങ്കയെന്ന്​ ഇന്‍റർനാഷണൽ ക്രിസ്​ത്യൻ കൺസേൺ റിപ്പോർട്ട്​

വാഷിങ്​ടൺ: ഇന്ത്യയിലെ ഉത്തർപ്രദേശ്​ സംസ്ഥാനത്ത്​ ക്രിസ്​ത്യാനികൾക്കെതിരെ വ്യാപക ആക്രമണമെന്ന്​ ഇന്‍റർ നാഷണൽ ക്രിസ്​ത്യൻ കൺസേൺ റിപ്പോർട്ട്​.[www.malabarflash.com]

പത്തുദിവസത്തിനുള്ളിൽ പത്തോളം വ്യത്യസ്​തമായ പീഡനങ്ങളാണ്​ ക്രിസ്​ത്യാനികൾക്ക്​ നേരെ നടന്നതെന്ന്​ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ക്രിസ്​ത്യാനികൾ സുരക്ഷിതത്വത്തെക്കുറിച്ച്​ ആശയങ്കയിലാ​െണന്നും റിപ്പോർട്ടിൽ പറയുന്നു.

ഹിന്ദുക്കളെ മതപരിവർത്തനം ചെയ്​തന്നെ്​ ആരോപിച്ച്​ രണ്ട്​ മുസ്​ലിംകളെ അറസ്റ്റ്​ ചെയ്​തതിന്​ പിന്നാലെയാണ് ക്രിസ്​ത്യാനികൾക്കെതിരെയും ആക്രമണം തുടങ്ങിയത്​. ബി.ജെ.പി നേതാക്കൾ പരസ്യമായിത്തന്നെ രാഷ്​ട്രീയ മുതലെടുപ്പ്​ നടത്തുകയാണ്​. ​​

ഇന്‍റർനാഷണൽ ക്രിസ്​ത്യൻ കൺസേൺ ക്രിസ്​ത്യാനികൾക്കെതിരെയുള്ള 30 പീഡന സംഭവങ്ങളെങ്കിലും കണ്ടെത്തി. ഉത്തർപ്രദേശിലെ മതപരിവർത്ത നിയമ പ്രകാരം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആഹ്വാനമനുസരിച്ച്​ സംസ്ഥാനത്ത്​ 71 പാസ്റ്റർമാർ പൊലീസ്​ കസ്റ്റഡിയിലാണെന്നും റിപ്പോർട്ടിൽ​ പറയുന്നു.

ഞങ്ങളിവിടെ ജീവിക്കേണ്ടവരല്ലെന്നാണ്​ പലരുടെയും നിലപാടെന്നും താനും തന്‍റെ അനുയായികളും ബജ്​റങ്​ദൾ പ്രവർത്തകരാൽ പലകുറി ആക്രമിക്കപ്പെ​ട്ടെന്നുംറായ്​ബറേലി ജില്ലയിലെ പ്രാർഥന സംഘത്തെ നയിക്കുന്ന സഞ്​ജുദേവി പറഞ്ഞു. മാധ്യമങ്ങൾ തങ്ങൾ മതപരിവർത്തനം നടത്തുകയാണെന്ന്​ ആരോപിച്ചതായും ദേവി പറഞ്ഞു. 

ഒഡീഷ, മധ്യപ്രദേശ്​, അരുണാചൽ പ്രദേശ്​, ഛത്തീസ്​ഗഢ്​, ഗുജറാത്ത്​, ജാർഖണ്ഡ്​ അടക്കമുള്ളവിടങ്ങളിലും ക്രിസ്ത്യാനികൾ പീഡനത്തിന്​ ഇരയാകുന്നുവെന്ന്​ റിപ്പോർട്ടിൽ പറയുന്നുണ്ട്​.

Post a Comment

0 Comments