Top News

സ്വത്ത്​ വീതം വെക്കുന്നതിനിടെ തർക്കം: യുവാവിനെ കുത്തിക്കൊന്നു

മലപ്പുറം: സ്വത്ത്​ വീതം വെക്കുന്നതിനെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പഴയ വാണിയമ്പലം പരേതനായ കൂറ്റഞ്ചേരി നാരായണന്റെ മകൻ വിജേഷാണ്​ (37) മരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു വിജേഷ്.[www.malabarflash.com]


ശനിയാഴ്ച വൈകീട്ട്​ നാലോടെയായിരുന്നു സംഭവം. വിജേഷിന്റെ അമ്മാവ​ന്റെ മകനും പ്രതിയുമായ ഓമാനി മനോജ് രക്ഷപ്പെട്ടു.

പഴയ വാണിയമ്പലത്തുള്ള മനോജിന്റെ അച്ഛന്റെ തറവാട് സ്ഥലം വീതം വെക്കാൻ ശനിയാഴ്ച രാവിലെ ചർച്ച നടന്നിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പിന്നീട് വൈകീട്ട്​ വീണ്ടും ഇതേക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.

ഉടൻ ബന്ധുക്കൾക്ക് നേരെ കത്തി വീശി മനോജ് ബൈക്കിൽ കയറി രക്ഷപ്പെട്ടു. വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഖിലയാണ് ഭാര്യ. മക്കൾ: അവന്തിക, അശ്വാനന്ദ്, ആറു മാസം പ്രായമുള്ള അനന്ദിക.

Post a Comment

Previous Post Next Post