Top News

ഐഎന്‍എല്ലില്‍ നിന്നും രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നവര്‍ക്ക് കെഎംസിസി സ്വീകരണം നല്‍കി

പളളിക്കര: മുക്കൂട് പ്രദേശത്ത് നിന്നും ഐ എല്‍എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലീംലീഗില്‍ ചേര്‍ന്നവക്ക് സൗത്ത് ചിത്താരി കെഎംസിസി സ്വീകരണം നല്‍കി.[www.malabarflash.com] 

കെ.കെ.അഷറഫ്, കെ.കെ.ഫൈസണ്‍, ഷാനവാസ്, നാസര്‍ എന്നിവരെ കെഎംസിസി നേതാവും, ഷാര്‍ജ കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ജനറല്‍ കണ്‍വീനറുമായ മുഹമ്മദ് കുഞ്ഞി കുളത്തുങ്കാല്‍, കെഎസിസി നേതാവ് അസീസ് ചിത്താരി എന്നിവര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. 

മുക്കൂ ട് മേഖല മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി ഹസൈനാര്‍ മുക്കൂട്, വൈസ്പ്രസിഡണ്ട് സുലൈമാന്‍, വര്‍ക്കിംങ്ങ് സെക്രട്ടറി പി.കെ. കുഞ്ഞബ്ദുല്ല, കെഎംസിസി പ്രതിനിധി ജാഫര്‍ കുന്നുമ്മല്‍, ബഷീര്‍ ചിത്താരി, ജംഷീദ് കുന്നുമ്മല്‍, അന്തു ചിത്താരി ഷഫീക്ക്, ഫര്‍സാദ്, ജസീര്‍, സി. കെ.ഇബ്രാഹീം, കെ. ഇ.ഫൈസല്‍, അഷറഫ് മുക്കൂട്, സജീര്‍ മുക്കൂട്, യൂസുഫ് മുക്കൂട്, സക്കീര്‍ മുക്കൂട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post