ചെന്നൈ: ബിഗ് ബജറ്റ് ചിത്രം പൊന്നിയൻ സെൽവന്‍റെ ചിത്രീകരണത്തിനിടെ കുതിര ചത്ത സംഭവത്തിൽ സംവിധായകൻ മണിരത്നത്തിനെതിരെ കേസ്. മണിരത്നത്തിന്റെ നിർമാണ കമ്പനിയായ മദ്രാസ് ടോക്കീസ് മാനേജ്മെന്റിനും കുതിരയുടെ ഉടമക്കെതിരെയുമാണ് എഫ്.ഐ.ആർ. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്‍റെ മറ്റു നിർമാതാക്കൾ.[www.malabarflash.com]
പീപ്പ്ൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസിന്റെ (പേട്ട) പരാതിയിലാണ് നടപടി. മണിരത്നത്തിനെതിരെ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ചരിത്ര -ആക്ഷൻ സിനിമയായതിനാൽ നിരവധി കുതിരകളെ ചിത്രീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഷൂട്ടിങ് സമയത്ത് കുതിരകളുടെ തല തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. സംഭവ സ്ഥലത്തുവെച്ചുതന്നെ കുതിര ചത്തു. ഹൈദരാബാദിൽ വെച്ചായിരുന്നു ചിത്രീകരണം. കുതിര ചത്ത വിവരം അറിഞ്ഞതോടെ പേട്ട, പോലീസിൽ പരാതി നൽകുകയായിരുന്നു.
കമ്പ്യൂട്ടർ യുഗത്തിൽ കുതിരകളെ ഉപയോഗിച്ച് അപകടകരമായ രീതിയിൽ ചിത്രീകരണം നടത്തേണ്ട ആവശ്യമില്ലെന്ന് പേട്ട ഭാരവാഹികളിലൊരാളായ ഖുഷ്ബൂ ഗുപ്ത പറഞ്ഞു.
0 Comments