Top News

വിവാഹത്തിന്​ വന്ന കുടുംബ സുഹൃത്തിനൊപ്പം വധുവിന്‍റെ സഹോദരി മുങ്ങി

തിരുവല്ല: വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തിരുവല്ലയിലെത്തിയ കുടുംബ സുഹൃത്തിനൊപ്പം വധുവിന്‍റെ സഹോദരിയായ 19കാരി മുങ്ങി. മകളെ കാന്മാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ തിരുവല്ല പോലീസിനെ സമീപിച്ചു.[www.malabarflash.com]


ബുധനാഴ്ച നടന്ന വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്പ് വധൂഗൃഹത്തിലെത്തിയ കുടുംബ സുഹൃത്തും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. യുവതിയെയും മാതാവിനെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ല നഗരത്തിൽ കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി. തുടർന്ന് പാർക്ക് ചെയ്യാനെന്ന് പറഞ്ഞ് കാറുമായി പോയി. കുരിശു കവലയിലെ ജൂവലറിയിൽ കയറിയ മാതാവിനോട് സമീപത്തെ കമ്പ്യൂട്ടർ കഫെയിൽ പോയി വരാമെന്നറിയിച്ച് യുവതിയും പോയി.

ഏറെ നേരം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടർന്ന് മാതാവ് മകളെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫായ നിലയിലായിരുന്നു. തുടർന്നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.

Post a Comment

Previous Post Next Post