Top News

'പശുവിനെ ദേശീയമൃഗമാക്കണം'; പശു സംരക്ഷണം ഹിന്ദുക്കളുടെ മൗലിക അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദുക്കളുടെ മൗലിക അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. പശുമാംസം വിതരണം ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ജാവേദ് എന്നയാൾക്ക് ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.[www.malabarflash.com]


ജസ്റ്റിസ് ശേഖർ യാദവ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ബീഫ് കഴിക്കുന്നവർക്ക് മാത്രമല്ല പശുവിനെ ആരാധിക്കുന്നവർക്കും മൗലിക അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള അവകാശത്തെക്കാൾ വലുതായി ബീഫ് കഴിക്കാനുള്ള അവകാശത്തെ കണക്കാക്കാനാകില്ല എന്നും കോടതി പറഞ്ഞു.

അമ്മയെ പോലെ കാണുന്ന പശുവിനെ പ്രായമായാലും രോഗം ബാധിച്ചാലും കൊല്ലുന്നത് അവകാശമായി കാണാനാകില്ല. പശുക്കളെ ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമായി കണ്ട മുസ്ളീം ഭരണാധികാരികൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സംസ്കാരത്തിനും വിശ്വാസങ്ങൾക്കും ഉണ്ടാകുന്ന ആഘാതം രാജ്യത്തെ തളർത്തുമെന്നും അലഹാബാദ് ഹൈക്കോടതി പറഞ്ഞു.

Post a Comment

Previous Post Next Post