NEWS UPDATE

6/recent/ticker-posts

കു​ട്ടി​ക്ക​ളി അ​തി​രു​ക​ട​ന്നു; ചു​വ​ന്ന മു​ണ്ടു വീ​ശി ട്രെ​യി​ൻ നി​ർ​ത്തി​ച്ച കു​ട്ടി​ക​ൾ പി​ടി​യി​ൽ

തി​രൂ​ർ: ചു​വ​ന്ന മു​ണ്ടു വീ​ശി ട്രെ​യി​ൻ നി​ർ​ത്തി​ച്ച കു​ട്ടി​ക​ൾ പി​ടി​യി​ൽ. തി​രൂ​ർ റെ​യി​ൽ​സ്റ്റേ​ഷ​ന് സ​മീ​പം തു​മ​ര​ക്കാ​വി​ലാ​ണ് സം​ഭ​വം. കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ​പോ​യ അ​ഞ്ച് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ഉ​ടു​ത്ത ചു​വ​ന്ന മു​ണ്ടു വീ​ശി ട്രെ​യി​ൻ നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.[www.malabarflash.com]


ക​ളി കാ​ര്യ​മാ​യ​തോ​ടെ പോ​ലീ​സ് അ​ഞ്ചു​പേ​രെ​യും പി​ടി​കൂ​ടി. കു​ട്ടി​ക​ളി​ലൊ​രാ​ൾ തു​മ​ര​ക്കാ​വി​ൽ​വ​ച്ച് കോ​യ​മ്പ​ത്തൂ​ർ മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് ക​ട​ന്നു പോ​കു​മ്പോ​ൾ, ഉ​ടു​ത്ത ചു​വ​ന്ന മു​ണ്ട​ഴി​ച്ച് പാ​ള​ത്തി​ന​ടു​ത്തു നി​ന്ന് വീ​ശു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത സം​ശ​യി​ച്ച ലോ​ക്കോ പൈ​ല​റ്റ് എ​മ​ർ​ജ​ൻ​സി ബ്രേ​ക്കി​ട്ട് ട്രെ​യി​ൻ​നി​ർ​ത്തി.

ഉ​ട​നെ കു​ട്ടി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​ഞ്ചു​മി​നി​റ്റ് ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു. പി​ന്നീ​ട് ലോ​ക്കോ പൈ​ല​റ്റ് വി​വ​രം സ്റ്റേ​ഷ​ൻ​മാ​സ്റ്റ​റെ​യും റെ​യി​ൽ​വേ സു​ര​ക്ഷാ​സേ​ന​യെ​യും അ​റി​യി​ച്ചു. റെ​യി​ൽ​വേ സു​ര​ക്ഷാ​സേ​ന കു​ട്ടി​ക​ളെ പി​ടി​കൂ​ടു​ക​യും താ​ക്കീ​തു ചെ​യ്ത​തി​നു​ശേ​ഷം മ​ല​പ്പു​റം ചൈ​ൽ​ഡ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ചൈ​ൽ​ഡ് ലൈ​ൻ കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സ​ലിം​ഗ് ന​ട​ത്തി.

കു​ട്ടി​ക​ൾ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് മു​ണ്ടു വീ​ശി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Post a Comment

0 Comments