NEWS UPDATE

6/recent/ticker-posts

കുഞ്ഞിന്‍റെ ഹൃദയ ശസ്​ത്രക്രിയക്കായി ഒളിമ്പിക്​ വെള്ളി മെഡൽ ലേലത്തിൽ വെച്ച്​ പോളിഷ്​ അത്​ലറ്റ്​

വാർസോ: എട്ടു വയസുകാരന്​ ഹൃദയ ശസ്​ത്രക്രിയ നടത്താനായി ഒളിമ്പിക്​ മെഡൽ ലേലം ചെയ്​ത്​ പോളിഷ്​ അത്​ലറ്റ്​. പോളണ്ട്​ ജാവലിൻ ത്രോ താരം മരിയ ആന്ദ്രേചെക്കാണ്​ ടോക്യോ ഒളിമ്പിക്​സിൽ സ്വന്തമാക്കിയ വെള്ളി മെഡൽ സത്​​പ്രവർത്തിക്കായി ഉപയോഗപ്പെടുത്തിയത്​.[www.malabarflash.com]


2016ലെ റിയോ ഒളിമ്പിക്​സിൽ വെറും രണ്ടുമീറ്റർ വ്യത്യാസത്തിനാണ്​​ മരിയക്ക്​ മെഡൽ നഷ്​ടമായത്​. 2017ൽ തോളിന്​ പരിക്കേറ്റ താരത്തി​ന്​ 2018ൽ അർബുദവും ബാധിച്ചു. എന്നാൽ ടോക്യോയിൽ മെഡൽ നേട്ടത്തോടെയായിരുന്നു മരിയയുടെ ഉഗ്രൻ തിരിച്ചുവരവ്​.

മെഡൽനേട്ടത്തിന്​ പിന്നാലെ അപരിചിതനായ ഒരാളെ സഹായിക്കണമെന്നായിരുന്നു മരിയയുടെ ആഗ്രഹം. ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ എട്ട്​ മാസം മാത്രം പ്രായമായ പോൾ മിലോസ്​ചെക്കിന്‍റെ ചികിത്സ സഹായ ഫണ്ടിനെ കുറിച്ചറിഞ്ഞത്​.

ടോട്ടൽ പൾമനറി വെനസ്​ കണക്ഷൻ (ടി.എ.പി.വി.സി) എന്ന രോഗമാണ്​ പോളിന്​ ബാധിച്ചത്​. കുഞ്ഞിന്‍റെ നില വഷളായതിനെ തുടർന്ന്​ അടിയന്തിരമായ ശസ്​ത്രക്രിയ നടത്തേണ്ടിയതിരുന്നു. 1.5 ദശലക്ഷം പോളിഷ്​ സ്ലോട്ടിയാണ്​ (2.86 കോടി രൂപ) ശസ്​ത്രക്രിയക്കായി വേണ്ടത്​. മെഡൽ ലേലത്തിലൂടെ അതിന്‍റെ പകുതി പണം സമാഹരിക്കാനാകുമെന്നാണ്​ മരിയയുടെ പ്രതീക്ഷ.

Post a Comment

0 Comments