Top News

കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര്‍ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയാണ് (27) ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.[www.malabarflash.com]
 

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭര്‍ത്താവ് നിസാം(39) ആണ് അറസ്റ്റിലായത്. ഭാര്യ തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ നിഷാനയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

കാമുകിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. തെളിവെടുപ്പിനായി നിസാമിനെ നാട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രകോപിതരായി. നിസാമിന്റെ കാമുകിയെന്ന് പറയപ്പെടുന്ന യുവതിയുടെ പിതാവ് നടത്തിയ കട നാട്ടുകാര്‍ തല്ലിപ്പൊളിച്ചു.

നിഷാനയെ കഴുത്തില്‍ ഷാളുപയോഗിച്ച് മുറുക്കിയാണ് കൊലപാതകമെന്നും പോലീസ് വ്യക്തമാക്കി. യുവതിയുടെ മരണത്തില്‍ ആശുപത്രി അധികൃതരാണ് സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. തെളിവെടുപ്പ് സമയത്ത് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ പോലീസ് കണ്ടെത്തി.

അതേ സമയം നിസാമിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ രോഷാകുലരായ നാട്ടുകാർ പ്രതിക്കുനേരെ കൈയേറ്റശ്രമവും അസഭ്യവർഷവും നടത്തി.
മൈലാപ്പൂരിലുള്ള ഇയാളുടെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയുടെ വീടിനും കടയ്ക്കും നേരെയും ആക്രമണമുണ്ടായി.
പോലീസിന്റെ ഇടപെടൽമൂലം കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി.

Post a Comment

Previous Post Next Post