Top News

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം ഡി

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ലോക്നാഥ് ബെഹ്റ ഐപിഎസിനെ നിയമിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.[www.malabarflash.com]


കേന്ദ്ര പോലീസ് സേനയിലും കേരള പോലീസിലും 36 വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്റ 2021 ജൂണ്‍ 30 നാണ് വിരമിച്ചത്. രണ്ട് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡിജിപി സ്ഥാനത്തുനിന്ന് ബെഹ്‌റ പടിയിറങ്ങിയത്.

ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ കൊച്ചി മെട്രോയുടെ എ്ംഡി ആയി നിയമിക്കുന്നത്.

Post a Comment

Previous Post Next Post