Top News

ടെലിഫിലിം ചിത്രീകരണത്തിനിടെ ക്യാമറാമാന്‍ തെങ്ങില്‍ക്കുടുങ്ങി; അഗ്നിശമനാ സേനയെത്തി താഴെയിറക്കി

കണ്ണൂർ: ടെലിഫിലിം ചിത്രീകരണത്തിനിടെ ക്യാമറാമാന്‍ തെങ്ങില്‍ക്കുടുങ്ങി. തെങ്ങില്‍ കള്ളു ചെത്തുന്നത് ചിത്രീകരിക്കുന്നതിടയിലാണ് സംഭവം. ഒടുവില്‍ അഗ്നിശമനാ സേനയെത്തിയാണ് 29 കാരനെ താഴെയിറക്കിയത്.[www.malabarflash.com]

ചെറ്റക്കണ്ടിയിലെ കുറ്റിക്കാട്ടില്‍ പ്രേംജിത്താണ് തെങ്ങില്‍ കുടുങ്ങിയത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിലെ തെങ്ങില്‍ കള്ള് ചെത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് പ്രേംജിത്ത് തെങ്ങിന് മുകളില്‍ കുടുങ്ങിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രേജിത്ത് പ്രതിസന്ധിയിലായത്. ചിത്രീകരണത്തിനിടെ പ്രേംജിത്തിന്‍റെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നു. തെങ്ങുചെത്ത് തൊഴിലാളിയായ എ കെ ഗംഗാധരന്‍ പ്രേംജിത്തിനെ താഴെ വീഴാതെ താങ്ങി നിര്‍ത്തുകയായിരുന്നു. സംഭവമറിഞ്ഞതോടെ പാനൂരില്‍ നിന്നാണ് അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു.

അസിസ്സ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സി എം കമലാക്ഷന്‍റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍മാന്‍ കെ ദിവുകുമാര്‍,ഫയര്‍മാന്‍ എംകെ ജിഷാദ് എന്നിവര്‍ തെങ്ങില്‍ കയറി പ്രേംജിത്തിനെ താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് പ്രേംജിത്തിനെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി വിട്ടയച്ചു.

Post a Comment

Previous Post Next Post