Top News

ആദ്യം മമ്മൂട്ടിയെത്തി, പിന്നാലെ മോഹൻലാലും; താരപ്പകിട്ടില്‍ ദുബൈയിലൊരു കല്യാണം

ദുബൈ: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. നിരവധി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരങ്ങൾ, തങ്ങളുടെ ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കയാണ്. രണ്ട് ദിവസം മുമ്പാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ഇരുവരും ദുബൈയിയിൽ എത്തിയത്. താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഇപ്പോഴിതാ ഒരു വിവാഹ ചടങ്ങിനെത്തിയ താരങ്ങളുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.[www.malabarflash.com]


ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ സഹോദരന്റെ മകന്റെ വിവാഹ ചടങ്ങിലായിരുന്നു താരങ്ങൾ എത്തിയത്. മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും സന്നിഹിതയായിരുന്നു. സിമ്പിള്‍ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സ്റ്റൈലിഷായാണ് ചടങ്ങിലെത്തിയത്.

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post