NEWS UPDATE

6/recent/ticker-posts

കോവിഡ് പ്രതിരോധത്തിന് ഐഎഎസുകാ‍ർ നേരിട്ട് ഇറങ്ങുന്നു: 14 ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിച്ചു

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെ കോവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഇറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഏൽപിക്കാൻ അവലോകനയോ​ഗം തീരുമാനിച്ചു.[www.malabarflash.com]

പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോ​ഗസ്ഥർ ആ​ഗസ്റ്റ് ഏഴ് വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാർ അടക്കം സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥരെയാണ് 14 ജില്ലകളിലും നിയമിച്ചിരിക്കുന്നത്.

ജില്ലകളുടെ ചുമതലയുള്ള ഐഎഎസ് ഉദ്യോ​ഗസ്ഥർ:
കാസർകോട് - സൗരഭ് ജെയിൻ
കണ്ണൂർ - ബിജു പ്രഭാകർ
വയനാട് - രാജേഷ് കുമാർ സിൻഹ
കോഴിക്കോട് - സഞ്ജയ് കൗൾ
മലപ്പുറം - ആനന്ദ് സിങ്
പാലക്കാട് - കെ ബിജു
തൃശൂർ - മുഹമ്മദ് ഹനിഷ്
എറണാകുളം - കെ.പി ജ്യോതിലാൽ
ഇടുക്കി - രാജു നാരായണസ്വാമി
കോട്ടയം - അലി അസ്ഗർ പാഷ
ആലപ്പുഴ - ശർമിള മേരി ജോസഫ്
പത്തനംതിട്ട - റാണി ജോർജ്
കൊല്ലം - ടിങ്കു ബിസ്വാൾ
തിരുവനന്തപുരം - മിനി ആന്റണി

Post a Comment

0 Comments