NEWS UPDATE

6/recent/ticker-posts

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് രാജിവെച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് രാജിവെച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ് നാല് മാസങ്ങള്‍ പിന്നിടുമ്പോഴാണ് രാജി. ഡല്‍ഹിയില്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.[www.malabarflash.com]

ഗവര്‍ണര്‍ക്ക് ഉടന്‍ രാജിക്കത്ത് നല്‍കും. ഉത്തരാഖണ്ഡിലെ ബി.ജെ.പി എം.എല്‍.എമാര്‍ നാളെ യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കും.

ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. നിലവില്‍ എംപിയായ റാവത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം ഏറ്റത്. ഈ സ്ഥാനത്ത് തുടരണമെങ്കില്‍ വരുന്ന സെപ്തംബര്‍ പത്തിന് മുമ്പ് ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ച് വിജയിക്കല്‍ അനിവാര്യമാണ്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഇപ്പോള്‍ ഒരു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനോട് തിരഞ്ഞെടുക്ക് കമ്മീഷന് യോജിപ്പിച്ചു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റാവത്തിനോട് രാജിവെക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്.

ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്ന നടപടികളും പ്രസ്താവനകളും ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതും രാജിക്ക് ആക്കം കൂട്ടി. അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ക്ക് എതിരായ ജനവികാരം പാര്‍ട്ടി നേതൃത്വതം ബിജെപി നേതാക്കളെ അറിയിച്ചിരുന്നു.

Post a Comment

0 Comments