കൂത്തുപറമ്പ്: എസ്.ഡി.പി.ഐ പ്രവർത്തകൻ കണ്ണവത്തെ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കോടതിയിൽ കീഴടങ്ങി. ആറാം പ്രതി മിഥുൻ, 11ാം പ്രതി അഭിജിത്ത് എന്നിവരാണ് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. രണ്ടുപേരെയും റിമാൻഡ് ചെയ്തു.[www.malabarflash.com]
അക്രമികൾ ഉപയോഗിച്ച നാലു വാളുകളും ഒരു കാറും ബൈക്കും അന്വേഷണ സംഘം നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
സെപ്റ്റംബർ എട്ടിനാണ് സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ചിറ്റാരിപ്പറമ്പിനടുത്ത ചൂണ്ടയിൽ വെച്ച് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
0 Comments