NEWS UPDATE

6/recent/ticker-posts

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ ( 99) സമാധിയായി. വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വൈകിട്ട് അഞ്ചിന് സമാധിയിരുത്തം.[www.malabarflash.com]

1922 ഡിസംബറിലാണ് ജനനം. പിറവന്തൂര്‍ കളത്താരടി തറവാട്ടിലാണ് ജനനം. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്.

ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. 1995-97 കാലഘട്ടത്തിലും 2006 മുതല്‍ 2016വരെയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിന്റായിരുന്നു. 1970ലും 1977ലും ജനറല്‍ സെക്രട്ടറിയായി.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായാണ് ആധ്യാത്മിക പഠനം തുടങ്ങിയത്‌. 35-ാം വയസില്‍ സന്യാസദീക്ഷ സ്വീകരിച്ചു.

രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്‌നങ്ങളേത്തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ.

Post a Comment

0 Comments