Top News

ജില്ലാ വടംവലി താരം ആറാട്ടുകടവിലെ സഞ്ജു കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഉദുമ: നിര്‍മ്മാണ നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വയറിംഗ് ജോലിക്കിടെ ജില്ലാ വടംവലി തരം വീണ് മരിച്ചു. ആറാട്ടുകടവ് വെടിത്തറക്കാലിലെ കുമാരന്‍ – പുഷ്പ ദമ്പതികളുടെ മകന്‍ സഞ്ജിത്ത് (31) ആണ് മരിച്ചത്.[www.malabarflash.com] 

വെള്ളിയാഴ്ച രാവിലെ പാലക്കുന്ന് കണിയാംപാടിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വയറിംഗ് ജോലിക്കിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. കൂടെയുള്ളവര്‍ ഉടനെ ഉദുമയിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. 

ടൗണ്‍ ടീം ഉദുമയുടെ വടംവലി താരമാണ്. ജില്ലയില്‍ നടന്ന നിരവധി മല്‍സരങ്ങളില്‍ തന്റെ കരുത്ത് തെളിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയത്ത് നടന്ന സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി മല്‍സരിച്ച് മെഡല്‍ നേടിയിട്ടുണ്ട്. 

ഭാര്യ: സുമിത. സഹോദരങ്ങള്‍:ശ്രീജിത്ത്, സുജിത്ത്, ശരത്.

 

Post a Comment

Previous Post Next Post