NEWS UPDATE

6/recent/ticker-posts

ശസ്ത്രക്രിയക്കായി കര്‍ഷകന്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപ എലികള്‍ കടിച്ചുതിന്നു; നോട്ടുകള്‍ മാറ്റി നല്‍കില്ലെന്ന് ബാങ്കുകള്‍

മെഹബൂബാബാദ്: ശസ്ത്രക്രിയക്കായി കര്‍ഷകന്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപ എലികള്‍ കടിച്ചു നശിപ്പിച്ചു. തെലുങ്കാനയിലെ മെഹബൂബാബാദ് ജില്ലയിലാണ് അസാധാരണ സംഭവം.[www.malabarflash.com]

വയറ്റില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റെഡ്യ നായിക് എന്ന കര്‍ഷകന്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ശസ്ത്രക്രിയയും അനുബന്ധ ചിലവുകളും കൂടെ ഏകദേശം 4 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി വേണ്ടിയിരുന്നത്. റെഡ്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു തുകയായിരുന്നു.

ചികിത്സ അടിയന്തരമായി തുടരേണ്ട സാഹചര്യമുള്ളതിനാല്‍ അതിനായുള്ള പണം സ്വരൂപിച്ച് വരികയായിരുന്നു. ഏതാണ്ട് രണ്ട് ലക്ഷം രൂപ പല സമയങ്ങളിലായി സ്വരൂപിച്ചു. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നല്‍കിയ ചെറിയ തുകയും സഹായകരമായി. ഈ പണം പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൂടുതലും അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍. പക്ഷേ നിര്‍ഭാഗ്യം വീണ്ടും റെഡ്യയുടെ ചികിത്സയ്ക്ക് വിലങ്ങു തടിയായി.

ബാഗില്‍ സൂക്ഷിച്ചിരുന്ന പണം എലികള്‍ തിന്നും നശിപ്പിച്ചു. ചില നോട്ടുകള്‍ പൂര്‍ണമായും എലികള്‍ ഭക്ഷിച്ച നിലയിലാണ്. കീറിയ നോട്ടുകള്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട ബാങ്കുകളെ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. നോട്ടുകളിലെ നമ്പര്‍ നശിച്ചതിനാല്‍ റിസര്‍വ്വ് ബാങ്കിനെ നേരിട്ട് സമീപിക്കാനാണ് കര്‍ഷകന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

Post a Comment

0 Comments