NEWS UPDATE

6/recent/ticker-posts

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരം; വികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കി -മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ച സൗഹൗര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ നല്‍കി, ഒപ്പം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.[www.malabarflash.com]

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിന് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വൈര്‍ ലൈന്‍ പദ്ധതി. സെമി ഹൈസ്പീഡ് പദ്ധതി തുടങ്ങി കേരളത്തിലെ സുപ്രധാനമായ വികസന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിന്റെ വികസനത്തിന് വേണ്ടി എന്തുസഹായവും ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് ലഭ്യമാവേണ്ടതിന്റെ ആവസ്‌കരത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. 60 ലക്ഷം ഡോസ് വാക്‌സിനാണ് കേരളത്തിന് ഈ മാസം ആവശ്യം. ടിപിആര്‍ കുറയാതെ നില്‍ക്കുന്ന പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കേരളത്തിന്റെ ദീര്‍ഘകാലമായ ആവശ്യം എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആരോഗ്യകരമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Post a Comment

0 Comments