Top News

കോഴിക്കോട് അഞ്ചുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; മാതാവ് പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ അഞ്ചു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. നവാസ്- സമീറ ദമ്പതികളുടെ മകള്‍ ആയിശ റെയ്ഹാനയാണ് മരിച്ചത്. സംഭവത്തില്‍ മാതാവ് സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.[www.malabarflash.com]


ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീട്ടില്‍നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിന്റെ പാടുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.

ബേപ്പൂര്‍ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പില്‍ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്.

Post a Comment

Previous Post Next Post