NEWS UPDATE

6/recent/ticker-posts

സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാവരുത്; ഐഎന്‍എല്ലിന് താക്കീതുമായി സിപിഎം

തിരുവനന്തപുരം: ഐഎന്‍എല്ലിന് താക്കീതുമായി സിപിഎം നേതൃത്വം. എല്‍ഡിഎഫിനും സര്‍ക്കാരിനു നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ക്ക് സിപിഎം മുന്നറിയിപ്പ് നല്‍കി. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.[www.malabarflash.com]


പി.എസ്.സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും ഐഎന്‍എല്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണ് താക്കീത് നല്‍കിയത്. അതേസമയം സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഐഎന്‍എല്ലിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഐഎന്‍എല്‍ നേതാക്കള്‍ പ്രതികരിച്ചു.

ബുധനാഴ്ച മൂന്ന് മണിക്കാണ് എകെജി സെന്ററില്‍ വെച്ച് ഐഎന്‍എല്‍ നേതാക്കളും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും തമ്മില്‍ ചര്‍ച്ച നടത്തിയത്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐഎന്‍എല്‍ നേതാക്കള്‍ വിജയരാഘവനെ അറിയിച്ചു.

ഐ.എന്‍.എല്ലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാര്‍ട്ടി മറിച്ചുവിറ്റെന്നാണ് ആരോപണമുയര്‍ന്നത്. വിഷയത്തില്‍ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി മുഹമ്മദിനെ പുറത്താക്കിയിരുന്നു

Post a Comment

0 Comments