NEWS UPDATE

6/recent/ticker-posts

ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനി പണം പിന്‍വലിക്കാനാകില്ല; മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

തിരുവനന്തപുരം: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക്. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐടി വിഭാഗം ശ്രമം തുടങ്ങി. താല്‍ക്കാലികമായിട്ടാണ് നടപടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.[www.malabarflash.com]


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സൗകര്യമുള്ള എടിഎം ഡെപ്പോസിറ്റ് മെഷീനുകളുണ്ട്. ഇവയില്‍ പലയിടത്തും തട്ടിപ്പ് നടന്നതായി കണ്ടെത്തി. വിഷയം പഠിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സ്റ്റേറ്റ് ബാങ്കിന്റെ ഐടി വിഭാഗം.

പല ഇടങ്ങളിലും എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഇത് ഉപഭോക്താക്കൾക്ക് വളരെ ആശ്വാസകരമായിരുന്നു. എടിഎം കൗണ്ടറുകളില്‍ പണം ഇല്ലെങ്കിലും ഇത്തരം ഡെപ്പോസിറ്റ് മെഷീൻ കൗണ്ടറുകളില്‍ എപ്പോഴും പണം ലഭ്യമായിരുന്നു. ഈ സൗകര്യമാണ് പുതിയ ഉത്തരവോടെ താല്‍ക്കാലികമാണെങ്കിലും റദ്ദാക്കപ്പെട്ടിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ പരി​ഹ​രിച്ച് ഉടൻ സേവനം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

Post a Comment

0 Comments